യു.എസിലാകെ വ്യോമഗതാഗതം നിശ്ചലമായി; ബാധിച്ചത് 5400ലേറെ വിമാനങ്ങളെ

വാഷിങ്ടൺ ഡി.സി: യു.എസ് വ്യോമമേഖലയിലുണ്ടായ സാങ്കേതിക തകരാർ 5400ലധികം വിമാന സർവിസുകളെ ബാധിച്ചു. നിരവധി വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. 900ലധികം വിമാനങ്ങൾ റദ്ദാക്കി. യു.എസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ (എഫ്.എ.എ) എയർ മിഷൻ സിസ്റ്റത്തിലാണ് തകരാർ കണ്ടെത്തിയത്. രാവിലെ 9.30 വരെ അമേരിക്കയിലെ വിമാനഗതാഗതം എഫ്.എ.എ നിർത്തിവെച്ചു.

പ്രശ്നത്തിന്‍റെ കാരണം പരിശോധിച്ച് ക്രമേണ രാജ്യത്തുടനീളം എയർ ട്രാഫിക് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നുമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

പൈലറ്റുമാരുൾപ്പെടെയുള്ള വിമാന ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംമിനെ (നോട്ടീസ് എയർ മിഷൻ) ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസ്സം നേരിട്ടത്. അപകടസാധ്യതകളും, എയർപോർട്ട് സൗകര്യങ്ങളിലെ മാറ്റങ്ങളും, നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ച് പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായും അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ആയിരകണക്കിന് യാത്രക്കാരാണ് ഈ സാങ്കേതിക തകരാർ കാരണം വലഞ്ഞത്. നിരവധി പേർ വിമാനത്താവളങ്ങളിൽ കുടുങ്ങി. സമീപകാലത്തുണ്ടാകാത്ത തരത്തിലുള്ള സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് വൈമാനിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Air traffic ground to a halt across the US; More than 5400 flights were affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.