കേപ്ടൗൺ: അന്‍റാർട്ടിക്കയിൽ ആദ്യമായി വാണിജ്യവിമാനമിറങ്ങി. എയർബസ് എ340 വിമാനമാണ് മഞ്ഞുപാളികൾക്കിടയിൽ സജ്ജീകരിച്ച പ്രത്യേക ഐസ് റൺവേയിൽ ഇറങ്ങിയത്. ഈ മാസം ആദ്യമായിരുന്നു വിമാനത്തിന്‍റെ സാഹസിക ലാൻഡിങ്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും യാത്രതിരിച്ച വിമാനം അഞ്ച് മണിക്കൂർ സമയമെടുത്ത് 2500 നോട്ടിക് മൈൽ സഞ്ചരിച്ചാണ് അന്‍റാർട്ടിക്കയിലെത്തിയത്. വൂൾഫ് ഫാങ് എന്ന ആഡംബര സാഹസിക ക്യാമ്പിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു വിമാനത്തിന്‍റെ പറക്കൽ.
ഐസ് റൺവേയിലെ ലാൻഡിങ് എളുപ്പമായിരുന്നില്ലെന്ന് വിമാനത്തിന്‍റെ പൈലറ്റും അന്‍റാർട്ടിക്കയിൽ വിമാനമെത്തിച്ച ഹൈ ഫ്ലൈ കമ്പനിയുടെ വൈസ് പ്രസിഡന്‍റുമായ കാർലോസ് മിർപുരി പറഞ്ഞു. സഹ പൈലറ്റിന് മറ്റ് വിമാനങ്ങളിലുള്ളതിനേക്കാൾ ജോലി അന്‍റാർട്ടിക്കയിൽ ലാൻഡ് ചെയ്യുേമ്പാൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.