വാഷിങ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൊഴിലാളികൾക്ക് 2021 ജനുവരി 8വരെ വർക്ഫ്രം ഹോം കാലാവധി നീട്ടിനൽകി ആമസോൺ. ഫേസ്ബുക്ക്, ഗൂഗ്ൾ, ആപ്പ്ൾ എന്നിവ നേരത്തേ തന്നെ തൊഴിലാളികൾക്ക് ഈ വർഷാവസാനം വരെ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ആമസോൺ കോർപറേറ്റ് ഓഫീസ് അടച്ചിടില്ല. ഓഫീസുകളിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ആമസോൺ കാര്യക്ഷവും സുരക്ഷിതവുമായ സംവിധാനമാണ് ഒരുക്കിയിട്ടുണ്ട്. അതിനായി പ്രത്യേക ഫണ്ട് അനുവദിച്ചു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ വീടുകളിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യുന്നത് സ്വാഗതാർഹമാണെന്ന് ആമസോൺ വക്താവ് പറഞ്ഞു.
എന്നാൽ കരാർ, ദിവസ വേതനത്തിന് ജോലി ചെയ്യുന്ന വെയർഹൗസ് തൊഴിലാളികൾക്ക് ഈ സേവനം ലഭ്യമല്ലെന്ന് കമ്പനി ആവർത്തിച്ചു. നേരത്തേ കോവിഡ് മൂലം വെയർഹൗസ് തൊഴിലാളികൾ മരിച്ചിരുന്നു. ഇതേതുടർന്ന് കമ്പനി കാര്യക്ഷമമായ കോവിഡ് സുരക്ഷാ മാനദണ്ഡം ലഭ്യമാക്കാത്തതിനാൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭീതിയുണ്ടെന്ന് കാണിച്ച് ചില തൊഴിലാളികൾ കഴിഞ്ഞമാസം കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ മറികടക്കാൻ കമ്പനി മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.