പോർടോ പ്രിൻസ്: കരീബിയൻ രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ 11 പേർ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങൾ തകർന്നതുൾപ്പെടെ നിരവധി നാശനഷ്ടവും രേഖപ്പെടുത്തി.
ഹെയ്തിയിലെ പോർട്ട്-ഡെ-പെയ്ക്സിൽനിന്നു 12 െമെലുകൾ മാറി വടക്കുപറിഞ്ഞാറൻ മേഖലയിലാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. 11 മരണം സ്ഥിരീകരിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. ദുരന്ത പ്രതികരണ സേന അടിയന്തര നടപടികൾക്കായി രംഗത്തുണ്ട്. ഞായറാഴ്ചയാണ് വടക്കന്‍ ഹെയ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഹെയ്തി പ്രസിഡൻറ് ജൊവനല്‍ മോയിസ് അറിയിച്ചു. സുരക്ഷാവിഭാഗവും എല്ലാ പ്രാദേശിക സർക്കാർ ഘടകങ്ങളും സർവ സജ്ജമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2010ൽ ഉണ്ടായ ഭൂകമ്പത്തിൽ രണ്ടുലക്ഷം പേർ കൊല്ലപ്പെടുകയും മൂന്നുലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണിത്. ജനങ്ങൾ ഭയചകിതരാകരുതെന്ന് പ്രസിഡൻറ് ജൊവെനൽ മോയ്സെ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.