വാഷിങ്ടൺ: ഐ.എസിന്‍റെ ആശയം മുസ് ലിംകൾ തള്ളി കളയണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഐ.എസ് സംസാരിക്കുന്നത് മുസ് ലിം ജനതക്ക് വേണ്ടിയല്ല. ഇവർ ക്രിമിനലുകളും കൊലപാതകികളുമാണ്. ഒാൺലൈൻ വഴി ഐ.എസ് നടത്തുന്ന പ്രചാരണങ്ങൾ തടയാൻ കൂട്ടായ ശ്രമം വേണമെന്നും ഒബാമ പറഞ്ഞു.
ഭീകരവാദ ഭീഷണി എന്നത് യാഥാർഥ്യമാണ്. ഭീഷണിയെ നമ്മൾ മറികടക്കണം. ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളെ ജനങ്ങൾ തള്ളിക്കളയണം. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മുസ് ലിംകൾ സ്വീകരിക്കേണ്ടത്. അമേരിക്കക്ക് ഭീഷണിയാകുന്ന സംഘടനകളെ തകർക്കുമെന്നും ഒബാമ ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിലെ ഒാവൽ ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ. നാല് ദിവസം മുമ്പ് കാലിഫോർണിയയിൽ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങളെ അഭിസംബോധ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.