വിവരം ചോര്‍ത്തല്‍: സാന്‍ഡേഴ്സ് ഹിലരിയോട് മാപ്പുപറഞ്ഞു

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളിലൊരാളായ ഹിലരി ക്ളിന്‍റന്‍െറ പ്രചാരണവിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായ ബെര്‍ണി സാന്‍ഡേഴ്സ് മാപ്പുപറഞ്ഞു. വോട്ടര്‍മാരെ സംബന്ധിച്ച വിവരങ്ങളാണ് ബെര്‍ണി ചോര്‍ത്തിയത്.സംഭവത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അശ്രദ്ധമൂലമാണ് തെറ്റുസംഭവിച്ചതെന്നും 74കാരനായ സാന്‍ഡേഴ്സ് പറഞ്ഞു.

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന് സാന്‍ഡേഴ്സിനെ പാര്‍ട്ടി പ്രചാരണങ്ങളില്‍നിന്ന് വിലക്കിയിരുന്നു. വിലക്കുകാരണം തനിക്ക് പ്രതിദിനം ആറുലക്ഷം ഡോളര്‍ നഷ്ടമാണെന്നുകാണിച്ച് അദ്ദേഹം കേസ് ഫയല്‍ ചെയ്തിരുന്നു. ഹിലരിയോട് മാത്രമല്ല, തന്നെ പിന്തുണക്കുന്നവരോടും മാപ്പ് പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.

സാന്‍ഡേഴ്സ് മാപ്പുപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹിലരി ക്ളിന്‍റന്‍ പ്രതികരിച്ചു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഇരുവരും സമ്മതിച്ചിട്ടുണ്ടെന്നും ഒരുമിച്ചുനീങ്ങുമെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ജനത ഇക്കാര്യത്തില്‍ തല്‍പരരാണെന്ന് കരുതുന്നില്ളെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.