കാനഡയിൽ സിഖ് വംശജനായ മന്ത്രിക്കെതിരെ വംശീയാധിക്ഷേപം

ടൊറണ്ടോ: കാനഡയിൽ പുതുതായി അധികാരമേറ്റ സിഖ് വംശജനായ പ്രതിരോധ മന്ത്രിക്കെതിരെ വംശീയാധിക്ഷേപം. കനേഡിയൻ സൈന്യത്തിലെ ഓഫീസറാണ് ഹർജിത് സിങ് സജ്ജനെതിരെ വംശീയാധിക്ഷേപം നടത്തിയത്. സജ്ജൻ പ്രതിരോധ മന്ത്രിയായി അധികാരമേറ്റതിൻെറ പിറ്റേന്നാണ് സൈനിക ഓഫീസർ അധിക്ഷേപിച്ചത് എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിലായിരുന്നു വംശീയ പരാമർശം. പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു. മുൻ പൊലീസ് ഉദ്യോഗസ്ഥനും കനേഡിയൻ സായുധ സേനയിലെ മുൻ ലഫ്റ്റനൻറ് കേണലുമാണ് ഹർജിത് സിങ്  സജ്ജൻ.

അതേസമയം അധിക്ഷേപം നടത്തിയ സൈനിക ഉദ്യോഗസ്ഥൻെറ പേര് സൈന്യം പുറത്തുവിട്ടില്ല. വംശീയ അധിക്ഷേപങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് സൈനിക  വക്താവ് പറഞ്ഞു. എല്ലാ മനുഷ്യരുടെയും അന്തസ്സിനെ മാനിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. ഇത്തരം ചെയ്തികൾക്ക് ഒരു ന്യായവുമില്ലെന്നും വക്താവ് അറിയിച്ചു.

അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അറിയിച്ചുകൊണ്ട് ചീഫ് വാറൻറ് ഓഫീസർ കെവിൻ വെസ്റ്റ് സൈനികർക്ക് ഇ-മെയിൽ അയച്ചു. ഇത്തരം സംഭവങ്ങൾ അസ്വീകാര്യമാണെന്നും വെസ്റ്റ് മെയിലിൽ വ്യക്തമാക്കിയതായി ദി ടൊറണ്ടോ സ്റ്റാർ റിപ്പോർട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.