വിസ്കാന്‍സന്‍ പ്രൈമറിയില്‍ ട്രംപിനെ തോല്‍പ്പിച്ച് ടെഡ് ക്രൂസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിസ്കാന്‍സന്‍ പ്രൈമറിയില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് ഡൊനാള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചു. ക്രൂസിന് 52.6ശതമാനം വോട്ട് കിട്ടിയപ്പോള്‍ ട്രംപിന് 30.7 ശതമാനംമാത്രമാണ് ലഭിച്ചത്.

ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്സും വിസ്കാന്‍സന്‍ പ്രൈമറിയില്‍ ഹിലരി ക്ളിന്‍റനെ പരാജയപ്പെടുത്തിത്തിയിട്ടുണ്ട്. ഹിലരിക്കെതിരെ സാന്‍ഡേഴ്സ് നേടുന്ന നേരിട്ടുള്ള ആറാമത്തെ ജയമാണിത്. നോമിനേഷന്‍ ലഭിക്കുന്നതിന് വേണ്ട ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പാര്‍ട്ടിയുടെ നോമിനേഷനില്‍ നിന്നും ട്രംപ് പുറത്തായേക്കും. ട്രംപ് കോണ്‍ടസ്റ്റഡ് കണ്‍വെന്‍ഷനില്‍  (ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ) പുറത്താവുമെന്ന പ്രതീക്ഷയിലാണ് എതിരാളികള്‍. കോണ്‍ടസ്റ്റഡ് കണ്‍വെന്‍ഷനില്‍ നേതാക്കളാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.