ഒമ്പതു മാസത്തിനു ശേഷം വീണ്ടും ഫിദല്‍ കാസ്ട്രോ പൊതുവേദിയില്‍

ഹവാന: ക്യൂബന്‍ വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോ ഒമ്പതു മാസത്തിനു ശേഷം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. 89കാരനായ കാസ്ട്രോ ഹവാന സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളോടൊത്ത് സംവദിക്കുന്ന ചിത്രം ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. രാജ്യത്തെ സൗജന്യ പൊതുവിദ്യാഭ്യാസ നയത്തിലൂന്നിയാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്.  സഹോദരനും ക്യൂബന്‍ പ്രസിഡന്‍റുമായ റാഉള്‍ കാസ്ട്രോയുടെ ഭാര്യ വില്‍മ എസ്പിന്‍െറ ജന്മദിനാഘോഷത്തിനായി സ്കൂളില്‍ എത്തിയതായിരുന്നു കാസ്ട്രോ.
പോരാട്ടപഥങ്ങളില്‍ കാസ്ട്രോയുടെ വിശ്വസ്തയായിരുന്ന വില്‍മ 2007ല്‍ അന്തരിച്ചു.  വിപ്ളവത്തിന്‍െറ ആശയങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ച അദ്ദേഹം വില്‍മയെയും പരിചയപ്പെടുത്തി.  
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2008ലാണ് ഫിദല്‍ റാഉളിന് അധികാരം കൈമാറിയത്. 80 വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ ഒബാമയുടെ ചരിത്ര പ്രധാന ക്യൂബന്‍  സന്ദര്‍ശനത്തെ കാസ്ട്രോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.