യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ്; വ്യോമിങ്ങിലും സാന്‍ഡേഴ്സ്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് നടന്ന വ്യോമിങ്ങില്‍ ബേണി സാന്‍ഡേഴ്സിന് ജയം. ഏറ്റവുമൊടുവില്‍ നടന്ന ഒമ്പതു തെരഞ്ഞെടുപ്പുകളില്‍ സാന്‍ വെര്‍മോന്‍റ് സംസ്ഥാനത്തെ സെനറ്ററായ സാന്‍ഡേഴ്സ് നേടുന്ന എട്ടാമത്തെ വിജയമാണിത്. സാന്‍ഡേഴ്സ് 56 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് 44 ശതമാനത്തിന്‍െറ പിന്തുണയേ ലഭിച്ചുള്ളൂ. യുവാക്കളുടെ വോട്ടുകളാണ് സാന്‍ഡേഴ്സിനെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ 14 പ്രതിനിധികളെ ഇരുവരും തുല്യമായി വീതിച്ചു. വ്യോമിങ്ങിലെ ഫലം  ഹിലരിയുടെ ലീഡ് നിലയില്‍ കാര്യമായ വ്യത്യാസമുണ്ടാക്കില്ല. ഇപ്പോഴും സാന്‍ഡേഴ്സിനെക്കാള്‍ 214 പ്രതിനിധികളുടെ പിന്തുണ ഹിലരിക്കുണ്ട്. എന്നാല്‍, മാര്‍ച്ച് ആദ്യവാരം ഹിലരിക്കുണ്ടായിരുന്ന ഭൂരിപക്ഷം മൂന്നിലൊന്ന് വെട്ടിക്കുറക്കാന്‍ തങ്ങള്‍ക്കായെന്ന് ശനിയാഴ്ച ഫലം പുറത്തുവന്നതിനുശേഷം സാന്‍ഡേഴ്സിന്‍െറ പ്രചാരണവിഭാഗം തലവന്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.