ഓട്ടവ: നാട്ടുകാരില്‍ പടര്‍ന്നുപിടിച്ച ആത്മഹത്യാപ്രവണത ചെറുക്കാന്‍ കാനഡയിലെ ഗ്രാമത്തില്‍ അടിയന്തരാവസ്ഥ. ഒണ്ടേറിയോ സംസ്ഥാനത്തെ അട്ടവപിസ്കറ്റ് ഗ്രാമത്തിലാണ് വിചിത്ര കാരണത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
2000 മാത്രം ജനസംഖ്യയുള്ള ഗ്രാമത്തില്‍ കഴിഞ്ഞ സെപ്റ്റംബറിനുശേഷം 100ലേറെ പേരാണ് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിലായത്. 11 വയസ്സുകാരന്‍ മുതല്‍ 71 വയസ്സുള്ള വൃദ്ധന്‍ വരെ ജീവനൊടുക്കാന്‍ ശ്രമിച്ചവരില്‍പെടും. കഴിഞ്ഞ മാസം മാത്രം 28 പേര്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തി. യുവാക്കളാണ് ഇവരിലേറെയും.
ഗ്രോതവര്‍ഗക്കാര്‍ കൂടുതലുള്ള അട്ടവപിസ്കറ്റിലെ പുതിയ പ്രവണതയെക്കുറിച്ച് പഠിച്ചുവരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. കാനഡയില്‍ ജനസംഖ്യയുടെ അഞ്ചു ശതമാനം വരുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ പൊതുവെ കടുത്ത പട്ടിണി അനുഭവിക്കുന്നവരാണ്. ഇതിന്‍െറ തുടര്‍ച്ചയായ മാനസികപ്രയാസങ്ങള്‍ കുടുംബങ്ങളില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുന്നതാണ് ആത്മഹത്യയിലത്തെിക്കുന്നതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.