അല്‍ഷിമേഴ്സ് ബാധിതര്‍ക്ക് പ്രമേഹ സാധ്യത കൂടും


ന്യൂയോര്‍ക്: അല്‍ഷിമേഴ്സ് ബാധിതര്‍ക്ക് പ്രമേഹ സാധ്യത കൂടുമെന്ന് പഠനം. ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാനുള്ള സന്ദേശം നല്‍കാന്‍ തലച്ചോറിന് ശേഷി നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എലികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. ഇവരുടെ രക്തത്തില്‍ അമിനോ ആസിഡിന്‍െറ അളവ് കൂടുതലായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ്റ്റഫര്‍ ബ്യൂട്ടനര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ മൗണ്ട് സിനാഇ ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ അസോസിയേറ്റ് പ്രഫസറായ ഇദ്ദേഹത്തിന്‍െറ പഠനം ജേണല്‍ അല്‍ഷിമേഴ്സ് ആന്‍റ് ഡിമന്‍ഷ്യയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.