വംശീയാധിക്ഷേപം: വിവാദത്തില്‍ കുടുങ്ങി ഹിലരി

ന്യൂയോര്‍ക്: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍ വംശീയാധിക്ഷേപ വിവാദത്തില്‍. ഒരു സന്നദ്ധസംഘടന നടത്തിയ പരിപാടിയില്‍ ന്യൂയോര്‍ക് മേയര്‍ ബില്‍ ഡി ബ്ളാസിയയുടെ വംശീയവിരുദ്ധ തമാശയില്‍ പങ്കുചേര്‍ന്നതാണ് ഹിലരിക്ക് വിനയായത്. ഹിലരിയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ താന്‍ വൈകിയതിന്‍െറ കാരണം വിശദീകരിക്കവെയാണ് മേയര്‍ വംശീയവിരുദ്ധ പരാമര്‍ശം നടത്തിയത്. തമാശ ആസ്വദിച്ചെന്നപോലെ ഹിലരിയും അതിനോട് പ്രതികരിച്ചു. എന്നാല്‍, പരിപാടിയില്‍ സന്നിഹിതനായിരുന്ന നടന്‍ ലെസ്ലീ ഒദോം ജൂനിയര്‍ ഇത്തരം തമാശകള്‍ താന്‍ ഇഷ്ടപ്പെടുന്നില്ളെന്ന് മേയറോട് അപ്പോള്‍തന്നെ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.