ക്യൂബയെ ഭരിക്കുന്നത് വയോവൃദ്ധന്മാരുടെ നിര- റാഉള്‍ കാസ്ട്രോ

ഹവാന: ക്യൂബയെ ഭരിക്കുന്നത് വയോവൃദ്ധന്മാരുടെ നിരയാണെന്ന് 84കാരനായ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയുടെ കുറ്റസമ്മതം. മുതിര്‍ന്നനേതാക്കള്‍ 70 വയസ്സില്‍ വിരമിച്ച് പേരമക്കള്‍ക്കൊപ്പം കളിചിരിയുമായി കഴിയുകയാണ് വേണ്ടതെന്നും റാഉള്‍ പറയുന്നു. ഫിദല്‍ കാസ്ട്രോ നയിച്ച 1959ലെ വിപ്ളവത്തില്‍ പങ്കെടുത്തവര്‍വരെ ഇപ്പോഴും ക്യൂബയില്‍ ഭരണനേതൃത്വത്തിലുണ്ട്. രണ്ടു വര്‍ഷത്തിനിടെ റാഉള്‍ വിരമിക്കുന്നതോടെ പ്രായം കുറവുള്ളവര്‍ക്ക് ഭരണം നല്‍കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ക്യൂബയില്‍ സ്വകാര്യവത്കരണം ഉടന്‍ നടപ്പാക്കാന്‍ പോകുന്നില്ളെന്നും രണ്ടു പതിറ്റാണ്ടിനിടെ നടക്കുന്ന ദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്‍റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.