ഇൻറർനെറ്റ് സമത്വം: ട്രായ് തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് സുക്കർബർഗ്

വാഷിങ്ടൺ: ഇൻറർനെറ്റ് സമത്വത്തിന് അംഗീകാരം നൽകിയ ട്രായ് തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ഇൻറർനെറ്റ് ഡോട്ട് ഒാർഗിന് പല പദ്ധതികളുമുണ്ട്. എല്ലാവർക്കും ഇൻറർനെറ്റ് ലഭിക്കുകയെന്നത് തന്നെയാണ് ലക്ഷ്യമെന്നും സുക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു.

സൗജന്യമായി എല്ലാവർക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്സിന് മാത്രമല്ല സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികൾക്കും ഈ തീരുമാനം തടസമായി. ഇന്ത്യയിൽ നൂറുകോടി ജനങ്ങൾക്ക് നെറ്റ് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോവും. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ ഈ പദ്ധതി കൊണ്ടാവുമെന്നും സുക്കർബർഗ് അവകാശപ്പെട്ടു.

നിരക്ക് ഇളവിന്‍റെ മറവില്‍ സൈബര്‍ ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഫേസ്ബുക് ഉള്‍പ്പെടെയുള്ള കുത്തകകളുടെ നീക്കത്തിനാണ് ട്രായ് തീരുമാനം തിരിച്ചടിയായത്. ഇന്‍റര്‍നെറ്റ് കൈപ്പിടിയിലൊതുക്കാനുള്ള വമ്പന്‍ കമ്പനികളുടെ നീക്കത്തിനെതിരെ സൈബര്‍ ലോകത്ത് നടന്ന ജനകീയ കാമ്പയിന്‍െറ വിജയംകൂടിയായിരുന്നു ട്രായ് തീരുമാനം. ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനത്തിനും ഒരേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.

 

 

Everyone in the world should have access to the internet. That's why we launched Internet.org with so many different...

Posted by Mark Zuckerberg on Monday, February 8, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.