വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനൊ ആക്രമണവുമായി ബന്ധപ്പെട്ട് ആപ്പ്ള്‍ ഐഫോണ്‍ കമ്പനിയും യു.എസ് സര്‍ക്കാറും തമ്മിലുളള പ്രശ്നത്തില്‍ ഫേസ്ബുക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ആപ്പിളിന് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്‍െറ മുഖ്യപ്രതി റിസ്വാനുല്‍ ഫാറൂഖ് ഉപയോഗിച്ച ഐ ഫോണിന്‍െറ സുരക്ഷാലോക് തുറക്കാന്‍ എഫ്.ബി.ഐക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് എഫ്.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിന്‍െറ ഭാഗമായി ഫോണിന്‍െറ ലോക് തുറക്കാന്‍ ആപ്പിളിനോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കോടതി നിലപാടിനെതിരെ ആപ്പ്ള്‍ സി.ഇ.ഒ ടീം കുക് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ആപ്പിളിന്‍െറ നിലപാടിനൊപ്പമാണെന്ന് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടിവ് ജാക് ഡോര്‍സെ വ്യക്തമാക്കി. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും എന്നാല്‍, കമ്പനികളുടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ മരവിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് ഫേസ്ബുക്കിന്‍െറ പ്രസ്താവന. ഗൂഗിളിന്‍െറ സെര്‍ച് എന്‍ജിനായ ആല്‍ഫബെറ്റും ആപ്പിളിന് പിന്തുണ പ്രഖ്യപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.