അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക്

ചാള്‍സ്റ്റണ്‍: പ്രസിഡന്‍റ് സ്ഥാനാര്‍ഥിനിര്‍ണയ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടം സൗത് കരോലൈനയിലും നെവാദയിലുമായി പുരോഗമിക്കുകയാണ്. സൗത് കരോലൈനയില്‍ നടക്കുന്ന പ്രൈമറിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. നെവാദയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസില്‍ ബേണീ സാന്‍ഡേഴ്സിനെതിരെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമമാണ് ഹിലരി ക്ളിന്‍റന്‍ നടത്തുന്നത്. ഫെബ്രുവരി 27നാണ് സൗത് കരോലൈനയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസ്.

പ്രൈമറിയില്‍ വോട്ടെടുപ്പും കോക്കസില്‍ സംവാദവുമാണ് നടക്കുക. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ ‘സൂപ്പര്‍ ടൂസ്ഡെ’ ആയ മാര്‍ച്ച് ഒന്നിന് നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ സാന്നിധ്യമാവാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം. അയോവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസിന്‍െറ പിന്നിലായെങ്കിലും ന്യൂഹാംഷെയറില്‍  ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.