റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഒബാമക്കെതിരെ വംശീയ പ്രചാരണം നടത്തി –സാന്‍ഡേഴ്സ്

ലാസ്വെഗാസ്: 2008ല്‍ യു.എസ് പ്രസിഡന്‍റായി ബറാക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഡൊണാള്‍ഡ് ട്രംപും മറ്റു റിപ്പബ്ളിക്കന്‍ നേതാക്കളും പ്രസിഡന്‍റിനെതിരെ  നടത്തിയത് വംശീയ പ്രചാരണമാണെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ബേണി സാന്‍ഡേഴ്സ്. ശനിയാഴ്ച സൗത് കരോലൈനയില്‍ നടക്കാനിരിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയുടെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊലിനിറമാണ് ഒബാമയുടെ പൗരത്വം ചോദ്യംചെയ്യപ്പെടാന്‍ കാരണമെന്ന് കരുതുന്നു.

പോളണ്ട് വംശജനായ എന്‍െറ സ്ഥാനാര്‍ഥിത്വം ആരും ചോദ്യം ചെയ്യുന്നില്ലല്ളോ. പ്രസിഡന്‍റിനെ ആര്‍ക്കും വിമര്‍ശിക്കാം. എന്നാല്‍, പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന് അയോഗ്യത കല്‍പിക്കുന്നത് രാഷ്ട്രത്തിന്‍െറ നിലനില്‍പിനെ അപകടത്തിലാക്കുന്നതാണ്. പ്രസിഡന്‍റിനെ അപകീര്‍ത്തിപ്പെടുത്തുന്നവരില്‍ ട്രംപ് മാത്രമല്ല, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചില  നേതാക്കള്‍കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.