വാഷിങ്ടണ്‍: ആണവായുധ വാഹിനിയായ എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാനുള്ള യു.എസ് തീരുമാനത്തിനെതിരെ ഹൗസ് ഓഫ് റെപ്രസന്‍േററ്റീവ്സില്‍ മുതിര്‍ന്ന പാര്‍ലമെന്‍റംഗങ്ങള്‍ സംയുക്തപ്രമേയം അവതരിപ്പിച്ചു. യു.എസില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളുപയോഗിച്ച് സ്വന്തം ജനങ്ങളെ, പ്രത്യേകിച്ച് ബലൂചിസ്താന്‍ പ്രവിശ്യയിലുള്ളവരെ അടിച്ചമര്‍ത്താനാണ് പാകിസ്താന്‍ പ്രധാനമായും ശ്രമിക്കുകയെന്ന് കോണ്‍ഗ്രസ് അംഗം ദനാ റൊഹ്റ ബ്രാച്ചര്‍ പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്‍റിലെ അധോസഭയായ ലോകസഭക്കു സമാനമാണ് ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ്സ്. ഈ മാസാദ്യമാണ് പാകിസ്താന് യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യം ഒബാമ ഭരണകൂടം പ്രഖ്യാപിച്ചത്. യു.എസ് ഒരുവിധ സൈനികസഹായവും പാകിസ്താന് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.