തെഹ്റാന്‍: പാരമ്പര്യവാദികള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി പരിഷ്കരണവാദികളടെയും മിതവാദികളുടെയും സഖ്യത്തിന് വിദഗ്ധ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും വിജയം. 88 അംഗസമിതിയിലെ 59 സീറ്റുകളും മിതവാദികളുടെ പാനല്‍ നേടിയതായി ഇറാന്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും, മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹാശിമി റഫ്സഞ്ചാനിയും വിദഗ്ധ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രമുഖ പാരമ്പര്യവാദി നേതാവും ഇസ്ലാമിക് റിപ്പബ്ളിക്കിന്‍െറ സ്ഥാപകന്‍ ആയത്തുല്ലാഹ് ഖുമൈനിയുടെ ചെറുമകനുമായ ആയത്തുല്ലാഹ് അഹ്മദ് ജന്നത്തിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് വിദഗ്ധസമിതിയാണ്. നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ പ്രായാധിക്യവും അവശതകളും നേരിടുന്നതിനാല്‍ വിദഗ്ധസമിതി തെരഞ്ഞെടുപ്പിന് മുന്‍കാലങ്ങളില്‍ ലഭിച്ചിട്ടില്ലാത്ത പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.