ആമസോണിനു മുന്നില്‍ മുട്ടുമടക്കിയ വാള്‍മാര്‍ട്ട് 269 കടകള്‍ പൂട്ടുന്നു

വാഷിങ്ടണ്‍: ആമസോണുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ചില്ലറവില്‍പന രംഗത്തെ ഭീമന്‍ വാള്‍മാര്‍ട്ട് 269ഓളം കടകള്‍ക്ക് താഴിടുന്നു. യു.എസില്‍ 154ഉം മറ്റിടങ്ങളിലെ 115ഉം കടകള്‍ പൂട്ടുമെന്നാണ് വാള്‍മാര്‍ട്ട് അറിയിച്ചത്. നഗരങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ചെറുകിട കടകള്‍ക്കും താഴിടാന്‍ ആലോചനയുണ്ട്. കടകള്‍ പൂട്ടുന്നതോടെ യു.എസില്‍ 10,000ത്തോളവും മറ്റിടങ്ങളില്‍ 6000ത്തോളവും ജീവനക്കാരുടെ അന്നംമുട്ടും.

വിലക്കുറവോടെ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഉല്‍പന്നങ്ങള്‍ ലഭ്യമായതോടെയാണ് അമേരിക്കക്കാരുടെ അവസാനവാക്കായിരുന്ന വാള്‍മാര്‍ട്ട് കടകളിലേക്ക് ആളുകള്‍ തിരിഞ്ഞുനോക്കാതായത്. കഴിഞ്ഞവര്‍ഷത്തോടെ ചില്ലറവില്‍പന രംഗത്ത് വാള്‍മാര്‍ട്ടിന്‍െറ കച്ചവടത്തിന്‍െറ മൂന്നിലൊരു ഭാഗം ആമസോണ്‍ കൈയടക്കി.  

ചില്ലറവില്‍പന രംഗത്ത് അടുത്ത വര്‍ഷത്തോടെ ലോകവ്യാപകമായി 300 കടകള്‍ തുറക്കുമെന്നും വാള്‍മാര്‍ട്ട് ചീഫ് എക്സിക്യൂട്ടിവ് ഡഗ് മാക്മിലന്‍ അറിയിച്ചു. ജനുവരി അവസാനത്തോടെ കടകള്‍ പൂട്ടാനാണ് തീരുമാനം. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗവും അന്വേഷിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.