ഒട്ടാവ: കാനഡയില്‍ സ്കൂളിനു നേര്‍ക്കുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനേഡിയന്‍ പ്രവിശ്യയായ സാസ്കാച്വനിലെ ലാലോചിലും ഹൈസ്കൂളിലുമായാണ് വെടിവെപ്പുണ്ടായിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല.
സ്വിറ്റ്സര്‍ലന്‍റില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുകയായിരുന്ന കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡു സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. കാനഡയില്‍ അപൂര്‍വമായി മാത്രമാണ് വലിയ വെടിവെപ്പ് ഉണ്ടായിട്ടുള്ളത്. ഇതിനു മുമ്പ് 1992ൽ കോളേജിലുണ്ടായ വെടിവെപ്പില്‍ 14 വിദ്യാര്‍ത്ഥികളും 1989ലുണ്ടായ വെടിവെപ്പില്‍ നാലു വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിരുന്നു. 2014ല്‍ ഏറ്റവം കൂടുതല്‍ ഗാർഹിക അതിക്രമങ്ങളുണ്ടായ സ്ഥലമാണ് കാനഡയിലെ സാസ്കാച്വന്‍ പ്രവിശ്യയെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.