വാഷിങ്ടണ്‍: ആഗോള സമാധാന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ബുറുണ്ടിക്കും സെര്‍ബിയക്കും ബുര്‍കിനഫാസോക്കും പിന്നില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐ.ഇ.പി) എന്ന സംഘടനയാണ് 163 രാജ്യങ്ങളുടെ സൂചിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യക്ക് 141ാം സ്ഥാനമാണ്. ഏറ്റവും സമാധാനമുള്ള രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത് ഐസ്ലന്‍ഡാണ്. തൊട്ടുപിറകെ ഡെന്മാര്‍ക്കും ഓസ്ട്രിയയും. സമാധാനം ഏറ്റവും കുറവുള്ള രാജ്യം സിറിയ. അതിനുശേഷം, ദക്ഷിണ സുഡാനും ഇറാഖും അഫ്ഗാനും സോമാലിയയും പട്ടികയില്‍ സ്ഥാനംപിടിച്ചിരിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍ ഭൂട്ടാനാണ് (13). ഇന്ത്യ അഞ്ചും പാകിസ്താന്‍ ആറും സ്ഥാനത്താണുള്ളത്. സൂചികയില്‍ പാകിസ്താന്‍ 153ാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെക്കാള്‍ ഇന്ത്യ സൂചികയില്‍ രണ്ട് സ്ഥാനം മുന്നിലത്തെിയെങ്കിലും സ്കോര്‍ താഴെപ്പോയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.