വാഷിങ്ടൺ: പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്നവർ അകന്നു നിൽകണമെന്ന് ബറാക് ഒബാമയുടെ ആഹ്വാനം. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി പട്ടികയിലുള്ള ഡൊണാൾഡ് ട്രംപിന് ഷിക്കാഗോ റാലി റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം.
മത്സരാർഥികൾ ജാഗ്രത പുലർത്തണം. മധ്യ അമേരിക്കാരെ അധിക്ഷേപിക്കരുത്. അധിക്ഷേപിക്കുന്നതിന് പകരം രാജ്യത്തെ മെച്ചപ്പെടുത്താനാണ് മത്സരാർഥികൾ ശ്രമിക്കേണ്ടത്. വംശത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ ഭിന്നിപ്പിക്കുകയല്ല വേണ്ടതെന്നും ഒാബമ വ്യക്തമാക്കി. ഡെളസ്സിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്‍റെ റാലികളില്‍നിന്ന് കറുത്ത വര്‍ഗക്കാരെ പുറത്താക്കുന്നതിനും പ്രസംഗങ്ങളിൽ മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനും എതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് ശനിയാഴ്ച ഷികാഗോയിൽ ട്രംപിന്‍റെ പരിപാടി നടക്കാനിരുന്ന ഇലിനോയിസ് സര്‍വകലാശാലക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ അണിനിരക്കാൻ ഇടയാക്കിയത്. പ്രതിഷേധം കൈയ്യേറ്റത്തിലേക്ക് നീങ്ങിയതോടെ റാലി റദ്ദാക്കുകയായിരുന്നു.
യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥിക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് ഡൊണാൾഡ് ട്രംപ്. ഇതുവരെ നടന്ന പ്രൈമറികളും കൊക്കസുകളിലും ട്രംപ് മികച്ച വിജയം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.