ഐ.എസ് റിക്രൂട്ട്മെന്‍റ്; യു.എസ് പൗരന് 22 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച ന്യൂയോര്‍ക്ക് സ്വദേശിക്ക് യു.എസ് കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും ദീര്‍ഘിച്ച തടവ് ശിക്ഷ ആണ് ഇൗ കേസിലേത്. റോഷര്‍ എന്ന പിസ്സ ഷോപ്പിന്‍റെ ഉടമയായ മുഫിദ് എല്‍ഫീഗ് എന്ന 32 കാരനെയാണ് ശിക്ഷിച്ചത്. യു.എസ് ആദ്യകാലങ്ങളില്‍ പടികൂടിയ ഐ.എസ് റിക്രൂട്ടര്‍മാരില്‍ ഒരാള്‍ ആണ് ഇയാള്‍ എന്ന്  ജില്ലാ അറ്റോർണി വില്യം ഹോസൂൾ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ െഎ.എസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപെട്ടവരെ ശിക്ഷിക്കുന്നത് യുഎസിൽ വർധിച്ചിട്ടുണ്ട്. 2013 മുതൽ 80 കേസുകൾ ആണ് യു.എസ് പ്രോസിക്യൂട്ടർമാരുടെ മുന്നിലെത്തിയത്. കഴിഞ്ഞ ഡിംബറിൽ എൽഫീഗിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യു.എസിലെ ഒരു ഒൗദ്യോഗിക അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരിൽ ഉള്ള യഥാർത്ഥ കേസ്. െഎ.എസിൽ ചേർക്കാനായി രണ്ട് പേരെ സിറിയയിലേക്ക് അയക്കാൻ എൽഫീഗ് ശ്രമിച്ചിരുന്നതായും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.