ഒബാമയുടെ ക്യൂബന്‍ സന്ദര്‍നത്തിന് ഇന്ന് തുടക്കം

ഹവാന: യു. എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്‍റ് ക്യൂബയിലേക്ക് എത്തുന്നത്. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന യു. എസ് പ്രസിഡന്‍്റ്. രണ്ടു ദിവസമാണ് സന്ദര്‍ശനം.

മാസങ്ങള്‍ക്ക് മുമ്പ് റൗള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഒബാമയുടെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന് താല്‍കാലിക വിരാമമാകും. പുതിയ വാണിജ്യ ബന്ധങ്ങള്‍ക്ക് സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ. ഒബാമയെ വരവേല്‍ക്കാന്‍ ക്യൂബ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്‍്റീനയിലേക്ക് പോകും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.