പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; മേധാവിത്വം ഉറപ്പിച്ച് ഹിലരിയും ട്രംപും

വാഷിങ്ടണ്‍: ചൊവ്വാഴ്ച യു.എസിലെ പശ്ചിമ സംസ്ഥാനങ്ങളില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിനിധികളെ നേടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ളിന്‍റണും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും മേധാവിത്വം ഉറപ്പിച്ചു. എതിരാളികളായ ടെഡ് ക്രൂസും ബേണി സാന്‍ഡേഴ്സും നിര്‍ണായക നേട്ടമുണ്ടാക്കിയിട്ടുണ്ട്. അരിസോണയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഹിലരി 57.8 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ സാന്‍ഡേഴ്സിന് 39.7 ശതമാനം വോട്ടുകളെ നേടാനായുള്ളൂ.
ഇവിടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ട്രംപ് 47 ശതമാനം വോട്ട് നേടിയപ്പോള്‍ ക്രൂസിന് 24 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് നേടാനായത്. എന്നാല്‍, ഐഡഹോവിലും യൂട്ടായിലും സാന്‍ഡേഴ്സിന് യഥാക്രമം 78, 79 ശതമാനം വോട്ടര്‍മാരുടെ പേരുടെ പിന്തുണയുണ്ട്. എന്നിട്ടും, സ്ഥാനാര്‍ഥിയാവാന്‍ വേണ്ട പ്രതിനിധികളുടെ എണ്ണത്തില്‍ ഹിലരിയേക്കാള്‍ വളരെ പിന്നിലാണ് സാന്‍ഡേഴ്സ്. 1681 പ്രതിനിധികളുടെ പിന്തുണയാണ് ഏറ്റവും ഒടുവില്‍ ഉള്ളത്. സാന്‍ഡേഴ്സിന് 927 പേരുടെ പിന്തുണയും. സ്ഥാനാര്‍ഥി നാമനിര്‍ദേശത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്.
ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പ് നടന്ന അരിസോണ ട്രംപ് നേടിയപ്പോള്‍, ഐഡഹോ ടെഡ് ക്രൂസിനൊപ്പം നിന്നു. യൂട്ടായില്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിയായ ജോണ്‍ കാസിച്ചിനും പിന്നില്‍ മൂന്നാമതാണ് ട്രംപ്.
739 പേരുടെ പിന്തുണയുള്ള ട്രംപിന് ഇനി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ 52 ശതമാനം പ്രതിനിധികളുടെ പിന്തുണ വേണം. ക്രൂസിന് 465 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. സ്ഥാനാര്‍ഥി നാമനിര്‍ദേശം ലഭിക്കണമെങ്കില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 1237 പ്രതിനിധികളെയാണ് ഉറപ്പാക്കേണ്ടത്.അതിനിടെ, ചൊവ്വാഴ്ച തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ട്രംപിന്‍െറ ഭാര്യ മെലീനയുടെ അശ്ളീല ചിത്രം പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ അരങ്ങേറി. മോഡലായ തന്‍െറ ഭാര്യയുടെ ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ ടെഡ് ക്രൂസ് ആണെന്ന് പറഞ്ഞ ട്രംപ് ക്രൂസിന്‍െറ ഭാര്യ ഹെയ്ദി ക്രൂസിന്‍െറ രഹസ്യങ്ങള്‍ പുറത്തുവിട്ട് പ്രതികാരം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തു.
നേരത്തെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ജെബ് ബുഷ് ടെഡ് ക്രൂസിന് പിന്തുണയുമായി രംഗത്തത്തെിയതും ശ്രദ്ധേയമായി. ട്രംപിന്‍െറ വിവേചന നിലപാടുകളും, അശ്ളീലതയും തള്ളി നയചാതുര്യമുള്ള ടെഡ് ക്രൂസിനെ പിന്തുണക്കാന്‍ ജെബ് ബുഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.