ഹവാന: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ കഴിഞ്ഞയാഴ്ചയിലെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റും വിപ്ളവനേതാവുമായ ഫിദല്‍ കാസ്ട്രോ രംഗത്തത്തെി. അമേരിക്കയില്‍നിന്ന് ഒരു സമ്മാനവും ആഗ്രഹിക്കുന്നില്ളെന്നും ഒബാമയുടെ മധുരത്തില്‍ പൊതിഞ്ഞ സംസാരം കേട്ട് ക്യൂബന്‍ ജനതക്ക് ഹൃദയാഘാതമുണ്ടായിക്കാണുമെന്നും ദേശീയ ദിനപത്രമായ ഗ്രാന്‍മയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം നിരീക്ഷിച്ചു. അമേരിക്കയുടെ ക്യൂബന്‍ അധിനിവേശത്തിന്‍െറ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് ‘ബ്രദര്‍ ഒബാമ’ എന്ന ലേഖനത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നത്.
വിദ്യാഭ്യാസ സാംസ്കാരിക വികസനത്തിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ അടിയറവെക്കരുതെന്ന് അദ്ദേഹം ഭരണകൂടത്തെ ഉപദേശിച്ചു. ക്യൂബയുടെ രാഷ്ട്രീയ നിലപാടുകള്‍ നയതന്ത്രത്തിന്‍െറ പേരില്‍ മാറ്റിമറിക്കരുത്. ക്യൂബയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, ആദ്യം സാമ്പത്തിക, വ്യാപാര ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ലാറ്റിനമേരിക്കന്‍ രാഷ്ട്ര പര്യടനത്തിന്‍െറ ഭാഗമായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ കഴിഞ്ഞയാഴ്ച ക്യൂബയിലത്തെിയത്. 1959ലെ ക്യൂബന്‍ വിപ്ളവത്തിനുശേഷം ആദ്യമായിട്ടായിരുന്നു ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇവിടെയത്തെുന്നത്. ഒബാമയുമായി കൂടിക്കാഴ്ചക്ക് ഫിദല്‍ കാസ്ട്രോ തയാറായിരുന്നില്ല. ഇത് വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.