പര്‍വതാരോഹകരുടെ മൃതദേഹം 16 വര്‍ഷത്തിനു ശേഷം കണ്ടത്തെി

ലഹാസ: തിബത്ത് മലനിരകളില്‍ കനത്ത മഞ്ഞുവീഴ്ചയില്‍പെട്ട് കാണാതായ രണ്ട് അമേരിക്കന്‍ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ 16 വര്‍ഷത്തിനു ശേഷം കണ്ടത്തെി. ലോക പ്രശസ്ത പര്‍വതാരോഹകനായിരുന്ന അലക്സ് ലോവെ, കൂടെയുണ്ടായിരുന്ന കാമറാമാന്‍ ഡേവിഡ് ബ്രിഡ്ജസ് എന്നിവരെ തിബത്തിലെ 8.013 അടി ഉയരുമുള്ള ശിഷപങ്മ കൊടുമുടിയില്‍ 1999 ഒക്ടോബറിലാണ് കാണാതായത്.

കഴിഞ്ഞ ദിവസം പര്‍വത നിരകളിലത്തെിയ രണ്ടു പേരാണ് മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്. 40 കാരനായിരുന്ന ലോവെ ഒട്ടുമിക്ക പര്‍വതങ്ങളും കീഴടക്കിയ അറിയപ്പെട്ട സാഹസിക സഞ്ചാരിയായിരുന്നു.

സുഹൃത്തുമൊന്നിച്ച് ലോകത്തെ 14ാമത്തെ വലിയ കൊടുമുടി കീഴടക്കാനുള്ള ശ്രമം അവസാന ഘട്ടത്തില്‍ നില്‍ക്കെയാണ് ദുരന്തമത്തെിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊന്‍റാഡ് അങ്കറും സംഘവും നാളുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെനായിരുന്നില്ല. മഞ്ഞിനടിയില്‍നിന്ന് പുറത്തത്തെിച്ച ശേഷം ശിഷപങ്മയില്‍തന്നെ സംസ്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.