ഗസ്സയി​ലെ കുട്ടികൾക്ക് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് നൽകുന്നു

ഗസ്സ: പോളിയോ വാക്സിൻ ആദ്യഘട്ട കാമ്പയിൻ സമാപിച്ചു; നൽകിയത് 187000 കുട്ടികൾക്ക്

ഗസ്സ: യുദ്ധം തുടരുന്നതിനിടെ ഗസ്സയിൽ ഒന്നാംഘട്ട പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ കാമ്പയിൻ വിജയകരമായി പൂർത്തിയായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസ്സിൽ താഴെയുള്ള 1,87,000ത്തിലധികം കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. വ്യാഴാഴ്ച ആരംഭിച്ച രണ്ടാംഘട്ടത്തിൽ തെക്കൻ ഗസ്സയിലെ 3,40,000 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

മൂന്നാംഘട്ടം സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. വടക്കൻ ഗസ്സയിലെ ഒന്നരലക്ഷം കുട്ടികൾക്കാണ് മൂന്നാംഘട്ടത്തിൽ തുള്ളിമരുന്ന് നൽകുക. ഗസ്സയിൽ കഴിഞ്ഞ മാസം ഏതാനും കുട്ടികളിൽ പോളിയോ ബാധിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന അടിയന്തരമായി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.

Tags:    
News Summary - Gaza: First Phase of Polio Vaccine Campaign Ends; Provided to 187000 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.