സൗഹൃദമുറപ്പിച്ച് അമേരിക്കന്‍ ക്രൂസ് കപ്പല്‍ ക്യൂബയിലെത്തി

ഹവാന: 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി യു.എസ് യാത്രാ കപ്പല്‍ ക്യൂബയിലെത്തി.  മിയാമി തുറമുഖത്തു നിന്നും പുറപ്പെട്ട അഡോണി എന്ന കപ്പലാണ് ക്യൂബയിലെ ഹവാനയിലെത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനസ്ഥാപിച്ച ശേഷം ആദ്യമായാണ് ഒരു കപ്പല്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെത്തുന്നത്. 704 യാത്രക്കാരാണ് കപ്പലിലുള്ളത്.

2014 ഡിസംബര്‍ 17ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയും ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചത്. പ്രതിമാസം രണ്ട് കപ്പല്‍  വീതം സര്‍വീസ് നടത്താനാണ് തീരുമാനം. ഇതിലൂടെ വര്‍ഷം തോറും 80 ദശലക്ഷം ഡോളർ നേടാനാകുമെന്നാണ്  യു.എസ് -ക്യൂബ വാണിജ്യ വിഭാഗം അറിയിച്ചത്. 1959ന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതം ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് നിർത്തിവെച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.