ന്യൂയോര്‍ക്: സഹയാത്രികനെ തീവ്രവാദിയാണെന്ന് യുവതി തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് ഫിലഡെല്‍ഫിയയില്‍നിന്ന് സിറക്യൂസിലേക്ക് പോകേണ്ട വിമാനം വൈകി. മെന്‍സിയോ എന്ന ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് തീവ്രവാദിയായി തെറ്റിദ്ധരിച്ചത്. മെന്‍സിയോ ഒരു സമവാക്യം ചെയ്യുന്നതുകണ്ട ഇവര്‍ തീവ്രവാദ കോഡാണെന്ന് തെറ്റിദ്ധരിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
40കാരനായ ഗുയ്ഡോ മെന്‍സിയോ പെന്‍സല്‍വേനിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറാണ്. യാത്രക്കാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫിലഡെല്‍ഫിയയില്‍നിന്നത്തെിയ അന്വേഷണ ഉദ്യോഗസ്ഥര്‍ മെന്‍സിയോയെ ചോദ്യംചെയ്തു.
കാനഡയിലെ ഒണ്ടാരിയോയിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മെന്‍സിയോ. വിമാനം പുറപ്പെടുന്നതിനുമുമ്പ് 30കാരിയായ യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വിമാനാധികൃതര്‍ അറിയിച്ചു. മെന്‍സിയോയുടെ അടുത്ത സീറ്റില്‍ ഇരുന്ന മറ്റൊരു യാത്രക്കാരന്‍വശം വിമാനത്തിലെ ജീവനക്കാര്‍ക്ക് കുറിപ്പ് നല്‍കുകയായിരുന്നു. താരതമ്യ സമവാക്യം ചെയ്യുകയായിരുന്ന മെന്‍സിയോയുടെ എഴുത്ത് കണ്ട സ്ത്രീ അദ്ദേഹം തീവ്രവാദിയാണെന്ന് സംശയിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് എഴുത്ത് മെന്‍സിയോ ഉദ്യോഗസ്ഥരെ കാണിക്കുകയായിരുന്നു. എഫ്.ബി.ഐ ചട്ടപ്രകാരമുള്ള അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി. നടന്ന സംഭവങ്ങള്‍ അല്‍പം തമാശയുള്ളതും എന്നാല്‍, ആശങ്കജനകവുമാണെന്ന് മെന്‍സിയോ ഫേസ്ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.