ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ് സ്ഥാനത്തുനിന്നും പുറത്താക്കിയ സെനറ്റിെൻറ നടപടിയെ ചോദ്യം ചെയ്ത് ദിൽമ റൗസഫ് രംഗത്ത്. രാജ്യത്തിെൻറ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായ തന്നെ ചെയ്യാത്ത കുറ്റത്തിനാണ് പുറത്തതാക്കുന്നത്. ഇതിനെ ഇംപീച്ച്മെൻറ് എന്നല്ല അട്ടിമറി എന്നാണ് വിളിക്കേണ്ടെതന്ന് ദിൽമ റൗസഫ് പറഞ്ഞു. ഇംപീച്ച്മെൻറ് ചെയ്യാനുളള സെനററിെൻറ ശേഷം പാർലമെൻറ് മന്ദിരത്തിന് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദിൽമ.
‘പ്രഹസനമായ രാഷ്ട്രീയ, നിയമ സംവിധാനത്തിെൻറ ഇരയാണ് ഞാൻ. എനിക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഞാൻ കുറ്റം ചെയ്തിട്ടില്ല. എെൻറ ജീവിതം മുഴുവൻ ജനാധിപത്യത്തിനായി സമരം ചെയ്തിട്ടുണ്ട്. ബ്രസീലിലെ സൈനിക ഭരണത്തിനെതിരെ സമരം ചെയ്ത് വിജയിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം തുടരും. കഴിഞ്ഞ ദശാബ്ദങ്ങളിലെ വിജയങ്ങൾക്ക് ഭീഷണിയാണ് ഇൗ അട്ടിമറി’ –വികാരഭരിതയായി ദിൽമ റൗസഫ് പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബജറ്റ് തിരിമറി നടത്തിയെന്ന ആരോപണമാണ് ഇംപീച്ച്മെന്‍റ് നടപടിയില്‍ കലാശിച്ചത്. ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ബ്രസീൽ സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. 81 സെനറ്റ് അംഗങ്ങളാണ് 55 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 22 അംഗങ്ങള്‍ എതിര്‍ത്തു. ദില്‍മയെ ആറുമാസത്തേക്ക് പുറത്താക്കി കുറ്റവിചാരണ െചയ്യും.
2011 ജനുവരി 11നാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റായി ദില്‍മ അധികാരം ഏറ്റെടുത്തത്. 13 വര്‍ഷത്തെ ഇടതുഭരണത്തിന് താല്‍കാലിക വിരാമമിട്ട് 68 കാരിയായ ദില്‍മ പുറത്തേക്ക് പോകുന്നത്.
ൈമക്കൽ ടിമർ ഇടക്കാല പ്രസിഡൻറ്
ബ്രസീൽ ഇടക്കാല പ്രസിഡൻറായി ചുമതലയേറ്റ ൈമക്കൽ ടിമർ രാജ്യത്തെ അഭിസംബോധന ചെയ്തു. 22 അംഗ മന്ത്രിഭയും അധികാരമേറ്റു. ബ്രസീൽ കേന്ദ്ര ബാങ്ക് മുൻ തലവനായ ഹെൻറി മിറെല്ലെസാണ് ധനമന്ത്രി. രാജ്യത്ത് സമാധാനവും സാമ്പത്തിക സുസ്ഥിരതയും പുന:സ്ഥാപിക്കുകയാണ് പ്രാഥമിക കർത്തവ്യമെന്ന് ൈമക്കൽ ടിമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.