യുനൈറ്റഡ് നേഷന്‍സ്: ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് അഭയാര്‍ഥി പ്രതിസന്ധിയെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. അഭയാര്‍ഥി പ്രശ്നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ. പ്രസിഡന്‍റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്നം പരിഹരിക്കാനുള്ള ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രശംസിച്ച ഒബാമ ആഗോള വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ വന്‍ശക്തി രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ളെന്നും വിലയിരുത്തി. സിറിയ പോലുള്ള രാജ്യങ്ങളില്‍ സൈനിക നടപടിയല്ല ആവശ്യം. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് ആത്മാര്‍ഥമായി ഇടപെട്ടു. എന്നാല്‍, റഷ്യയുടെ നീക്കം വീണ്ടും തിരിച്ചടിയായി.
പ്രഭാഷണത്തില്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെയും ഒബാമ ശക്തമായി വിമര്‍ശിച്ചു. സിറിയയിലും യുക്രെയ്നിലും പുടിന്‍ അധിനിവേശം നടത്തുകയാണ്. സ്വേച്ഛാധിപതികളായ ചക്രവര്‍ത്തിമാരെ അട്ടിമറിച്ച ചരിത്രമാണ് ലോകത്തിന്‍െറത്. എന്നാല്‍, അത് പുന$സ്ഥാപിക്കാനുള്ള ശ്രമമാണ് സൈന്യത്തെ കൂട്ടുപിടിച്ച് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ റഷ്യയുടെ ഇടപെടല്‍ ഒരുപക്ഷേ സ്വന്തം ജനത ഇപ്പോള്‍ അംഗീകരിച്ചേക്കാം.
എന്നാല്‍, കാലക്രമേണ അവരുടെ നിലനില്‍പിനെതന്നെ ബാധിച്ചേക്കും. കുടിയേറ്റക്കാര്‍ക്കെതിരെ മതില്‍ നിര്‍മിക്കാനൊരുങ്ങുന്നവര്‍ തീവ്രദേശീയതയുടെയും സാമ്പത്തിക അസമത്വത്തിന്‍െറയും വംശീയതയുടെയും വക്താക്കളാണെന്നും ഒബാമ പറഞ്ഞു. ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തെ പരാമര്‍ശിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ ഏകാധിപത്യത്തെയും ഒബാമ വിമര്‍ശിച്ചു. എട്ടു വര്‍ഷം മുമ്പ് അധികാരം ഏറ്റെടുക്കുമ്പോള്‍ ഇറാഖ് അധിനിവേശം ഏല്‍പിച്ച ആഘാതത്തിലായിരുന്നു അമേരിക്ക. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി അതല്ല. യു.എസ് സഖ്യരാജ്യങ്ങളുടെ നേതൃത്വത്തില്‍ അഭയാര്‍ഥികള്‍ക്കായി 450 കോടി ഡോളറിന്‍െറ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായും ദശലക്ഷത്തിലേറെ അഭയാര്‍ഥിക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതായും ഒബാമ വെളിപ്പെടുത്തി.
സിറിയയിലെ പ്രതിസന്ധിയില്‍ സര്‍ക്കാറിനെയും റഷ്യയെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ കുറ്റപ്പെടുത്തി. എന്നാല്‍ മൂണ്‍ കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ചില്ല. പൊതുസഭയില്‍ കശ്മീര്‍ പ്രശ്നം പരാമര്‍ശിക്കണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ആമുഖ പ്രസംഗത്തില്‍ സിറിയ, ഇറാഖ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷം സൂചിപ്പിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
ഒബാമയുടെയും മൂണിന്‍െറയും വിടവാങ്ങല്‍ സമ്മേളനം
എല്ലാ വര്‍ഷവും സമ്മേളനത്തില്‍ പങ്കെടുക്കാനത്തെുന്ന പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്‍റുമാര്‍ക്കും യു.എന്‍ മേധാവി ഒൗദ്യോഗിക വിരുന്ന് ഒരുക്കാറുണ്ട്. അതേപോലെ യു.എസ് പ്രസിഡന്‍റ് പൊതുസഭയില്‍ പ്രസംഗിക്കാറുമുണ്ട്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറയും വിടവാങ്ങല്‍ എന്ന നിലക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു ഇത്തവണത്തെ യു.എന്‍ സമാധാന സമ്മേളനത്തിന്. അതുകൊണ്ടുതന്നെ അസാധാരണമെന്നാണ് വിരുന്നിനെ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്.
2016 ഡിസംബര്‍ 31നാണ് ബാന്‍ കി മൂണ്‍ പദവിയൊഴിയുന്നത് . ഒബാമ 2017 ജനുവരി 20നും. യു.എസ് പ്രസിഡന്‍റിന്‍െറയും യു.എന്‍ സെക്രട്ടറി ജനറലിന്‍െറയും അധികാര കാലയളവ് ഏതാണ്ട് ഒരേ സമയത്ത ്അവസാനിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഇരുവരും രണ്ട് തവണയാണ് അധികാരത്തിലിരുന്നത് എന്നതും ശ്രദ്ധേയം. ‘ഗോള്‍ഫ് കളിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, എന്നാല്‍ ബാസ്കറ്റ്ബാള്‍ കളിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത് ’-ഉല്ലാസവിരുന്നിനിടെ ഒബാമയോട് മൂണിന്‍െറ തമാശ. മറുപടി ചിരിയിലൊതുക്കിയ ഒബാമ സെക്രട്ടറി ജനറലെന്ന നിലയില്‍ ബാന്‍ കി മൂണിന്‍െറ സേവനങ്ങളെ ശ്ളാഘിച്ചു.
“We need to embrace the tolerance that results from respect for all human beings.” —@POTUS at #UNGA https://t.co/2cjVgVIcwB
— The White House (@WhiteHouse) September 20, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.