ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിെല ദേവാലയത്തിൽ പ്രാർഥന നടന്നുകൊണ്ടിരിക്കേ മുൻ യു.എസ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. സതർലൻഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്.
സൈനിക തോക്കുപയോഗിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ അഞ്ചുവയസ്സിനും 72 വയസ്സിനിടയിലുമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ എട്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർ സെൻറ് അേൻറാണിയോ മെഡിക്കൽ സെൻററിലും യൂനിവേഴ്സിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. 2014ൽ വ്യോമസേനയിൽ കോർട്ട് മാർഷലിന് വിധേയനായ ഡെവിൻ പാട്രിക് കെല്ലി എന്ന 20കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിെൻറ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. ഇയാളുടെ ബന്ധുക്കൾ ഇൗ ദേവാലയത്തിലാണ് പ്രാർഥനക്കെത്താറുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പ് നടക്കുേമ്പാൾ പക്ഷേ, അവർ ഉണ്ടായിരുന്നില്ല.നഗരത്തിലേക്ക് വാഹനവുമായി കടന്നുവന്ന ആക്രമി, ദേവാലയത്തിലെത്തി വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിന് േശഷം രക്ഷപ്പെട്ട പ്രതിയെ പ്രദേശവാസികളിൽ ഒരാൾ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് പ്രതിയെ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കെണ്ടത്തുകയായിരുന്നു. ആക്രമിയുടെ മരണം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഒരു മാസം മുമ്പ് ലാസ്വെഗാസിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 58 പേർ മരിക്കുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12ന് ഒർലാൻഡോയിലെ തുറന്ന സ്റ്റേഡിയത്തിലെ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ 49 പേരും കൊല്ലപ്പെട്ടു. തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ കുത്തനെ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.