മെക്സിേകാ സിറ്റി: വനിതയടക്കം, 311 ഇന്ത്യക്കാരെ മെക്സിക്കൻ കുടിയേറ്റ അധികൃതർ നാടു കടത്തി. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ പുറത്താക്കുന്നതിെൻറ ഭാഗമാ യാണിത്.
മതിയായ രേഖകളില്ലാത്തവരെയാണ് ബോയിങ് 747 വിമാനം വഴി മെക്സികോയിൽനിന്ന് ന്യൂഡൽഹിയിലെത്തിച്ചത്. അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ തടയാൻ പരിശോധന കർശനമാക്കിയില്ലെങ്കിൽ ഭീമമായ നികുതി ചുമത്തുമെന്ന ട്രംപ് ഭരണകൂടത്തിെൻറ ഭീഷണിയെ തുടർന്നാണ് മെക്സികോ നടപടികൾ കടുപ്പിച്ചത്.
മെക്സിക്കൻ അതിർത്തി വഴി യു.എസിനെ ലക്ഷ്യം വെച്ചാണ് കുടിയേറ്റക്കാർ എത്തുന്നത്. അതിർത്തിയിൽ വെള്ളം കിട്ടാതെ ദാരുണമായി മരിച്ച ഇന്ത്യൻ ബാലികയെ കുറിച്ചുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.