റിയോ ഡെ ജനീറോ: ബ്രസീലില്‍ വേൽ എന്ന ഖനി കമ്പനിയുടെ അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന ു പേർ മരിച്ചതായി റിപ്പോർട്ട്. 40 പേർ മരിച്ചതായാണ് ഒൗദ്യോഗിക സ്ഥിരീകരണം. 300ലേറെ പേര െ കാണാതായി. 1500ഓളം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. അപകടത്തില്‍പെട്ടവരെ ജീവനോടെ ക ണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെക്കുകിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിന്യോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നത്. വേൽ കമ്പനിയിലെ ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പുമാലിന്യം കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിെൻറ വ്യാപ്തി വര്‍ധിപ്പിച്ചത്. ഖനിയിലെ കാൻറീൻ മണ്ണും ചളിയും നിറഞ്ഞ് മൂടിയിട്ടുണ്ട്. തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അപകടം. നൂറോളം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ടണ്‍കണക്കിന് ഇരുമ്പുമാലിന്യം കലര്‍ന്ന വെള്ളമാണ് ഒഴുകിയത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തകരാനുള്ള കാരണം വ്യക്തമല്ല. പ്രദേശത്തേക്കുള്ള റോഡുകൾ തകര്‍ന്നതിനാല്‍ ഹെലികോപ്ടറിലൂടെയാണ് രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നതിനാൽ അഗ്നിശമന സേനാംഗങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. അണക്കെട്ട് തകര്‍ന്നതിെൻറ കാരണം അന്വേഷിച്ച് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മിനസ് ജെറയ്സ് ഗവര്‍ണര്‍ വ്യക്തമാക്കി.
1976ല്‍ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്. ഇരുമ്പയിര് മാലിന്യം കലര്‍ന്നതോടെ സമീപത്തെ പുഴകളും മലിനമായിട്ടുണ്ട്. ഇതുമൂലം വൻ പാരിസ്ഥിതിക ദുരന്തമാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കമ്പനിയില്‍നിന്ന് 1800 കോടി രൂപ ഈടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.