വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിൽ ഒന്ന് വടക്കൻ കാനഡയിലെ ഖനിയിൽനി ന്ന് ലഭിച്ചു. മഞ്ഞനിറത്തിലുള്ള 552 കാരറ്റ് വജ്രം അപൂർവ ഇനത്തിൽ പെട്ടതാണ്. കോഴിമു ട്ടയുടെ വലുപ്പത്തിലുള്ള വജ്രം ഒക്ടോബറിലാണ് ഖനനം ചെയ്ത് പുറത്തെടുത്തത്. മഞ്ഞുമൂടിയ ഡയവിക് എന്ന ഖനിയിൽനിന്നാണ് വജ്രം ലഭിച്ചത്. ഇതിെൻറ മൂല്യം കണക്കാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
മുമ്പും ഇവിടെനിന്ന് 187.7 കാരറ്റ് വജ്രം ലഭിച്ചിരുന്നു. ഫയർ എന്ന പേരിലുള്ള ആ വജ്രത്തേക്കാൾ മൂന്നിരട്ടി വലുപ്പമുണ്ട് ഇപ്പോഴത്തേതിന്. ഡൊമീനിയൻ എന്ന കമ്പനിയാണ് ഇൗ മേഖലയിൽ ഖനനം നടത്തുന്നത്. 30 വലിയ വജ്രങ്ങളാണ് ഇതുവരെ കുഴിച്ചെടുത്തത്. 1905ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ലഭിച്ച 3106 കാരറ്റ് കള്ളിനൻ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്. ചെറുകഷണങ്ങളാക്കി മാറ്റിയ ഇൗ വജ്രം ഇപ്പോൾ ടവർ ഒാഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.