ആങ്കറേജ്: അലാസ്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു. സംസ്ഥാനത്തെ നിയമനിര്‍മ്മാതാവും മരിച്ചവരിൽ ഉൾെപടുന്നു.
വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ഒരു വിമാനം പറത്തിയത് ഇദ്ദേഹമായിരുന്നു. സോൽഡോറ്റ്ന വിമാനത്താവളത്തിനടുത്തുണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റേറ്റ് റെപ്രസേൻററ്റീവായ ഗാരി നോപ്പ് ഒരു വിമാനത്തിൽ തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. സൗത്ത് കരോലിനയിൽ നിന്നുള്ള നാല് വിനോദ സഞ്ചാരികൾ, കൻസാസിൽ നിന്നുള്ള ടൂറിസ്റ്റ് ഗൈഡ്, സോൽഡോറ്റ്നയിൽ നിന്നുള്ള പൈലറ്റ് എന്നിവരായിരുന്നു രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്നത്.
ഒരാൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയും മറ്റുള്ളവർ സംഭവ സ്ഥലത്ത് വെച്ചും മരിച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച 67കാരനായ നോപ്പ് റിപബ്ലികൻ പാർട്ടി അംഗമാണ്. അദ്ദേഹത്തിെൻറ നിര്യാണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.