കാനഡയിൽ വിമാനം തകർന്ന്​ ഏഴ്​ മരണം

കിങ്​സ്​റ്റൺ: കാനഡയിൽ വിമാനം തകർന്നു വീണ് മുന്ന്​ കുട്ടികൾ ഉൾപ്പെടെ​ ഏ​ഴ്​ പേർ മരിച്ചു. ക്​ങ്​സ്​റ്റണ്​ വടക് കു മാറി ഒൻറാറിയോയിൽ ബുധനാഴ്​ച വൈകുന്നേരം അഞ്ച്​ മണിയോടെയാണ്​​ അപകടമുണ്ടായതന്ന്​ അധികൃതർ അറിയിച്ചു. ടൊറോ ​േൻറാ ബട്ടൺവില്ലെ മുനിസിപ്പൽ വിമാനത്താവളത്തിൽ നിന്ന്​ ക്യുബെക്ക്​ സിറ്റിയിലേക്ക്​ യാത്ര തിരിച്ച യു.എസ്​ വിമാനമായ പൈപ്പർ പി.എ-32 ആണ്​ അപകടത്തിൽ പെട്ടത്​.

യു.എസ്​ അതിർത്തിയോട്​ ചേർന്ന്​ ടൊറോേൻറായുടേയും മോൺട്രിയലിൻെറയേും ഇടയിൽ മരക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗത്തു നിന്ന്​ തകർന്ന വിമാനത്തിൻെറ അവശിഷ്​ടങ്ങൾ കണ്ടെത്തിയതായി ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. അപകടത്തിൻെറ കാരണം വ്യക്തമല്ല. കാനഡ ഗതാഗത സുരക്ഷാ ബോർഡ്​ അപകടത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

അന്വേഷണത്തിൻെറ ഭാഗമായി കാലാവസ്ഥ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന്​ അന്വേഷണ തലവൻ കെൻ വെബ്​സ്​റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - 7 killed in small plane crash in Canada -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.