ബോസ്റ്റൺ: യു.എസിലെ ബോസ്റ്റണിൽ 39 ഒാളം വീടുകളിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കേറ്റു. 100 ഒാളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. 70 ഒാളം സ്ഫോടനങ്ങളാണ് കെട്ടിടങ്ങളിെല പാചകവാതക പൈപ്പ്ലൈനുകളിൽ ഉണ്ടായത്.
ബോസ്റ്റണിലെ ലോറെൻസ്, അൻഡൊവർ, നോർത്ത് അൻഡൊവർ എന്നിവിടങ്ങളിലാണ് ഗ്യാസ് സ്ഫോടനമുണ്ടായത്. തുടർന്ന് ഇവിടങ്ങളിെലല്ലാം തീപടർന്നു. തെരുവുകളെല്ലാം പുക നിറഞ്ഞ് കറുത്തതോടെ അധികൃതർ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. തീപടരുന്നത് നിയന്ത്രിക്കുന്നതിനായി പൈപ്പ് ലൈനുകളിലൂടെയുള്ള പാചക വാതകാ വിതരണം നിർത്തിവെക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
Lawrence MA.
— julissa (@jliss1979) September 13, 2018
Gas explosión, múltiple houses on fine. This one is on Market Street pic.twitter.com/beHML8Sq9j
70 ഒാളം സ്ഫോടനങ്ങളോ തീപിടിത്തങ്ങളോ റിപ്പോർട്ട് ചെയ്തതായി മസാച്യുസെറ്റ് പൊലീസ് പറഞ്ഞു. എന്നാൽ അട്ടിമറി സാധ്യതകളില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ആദ്യ സ്ഫോടനം നടന്നത് ഗ്യാസ് പൈപ്പ് ലൈനിൽ സമ്മർദ്ദം കൂടിയിട്ടാണെന്നും പൊലീസ് പറഞ്ഞു.
In North Andover.
— julissa (@jliss1979) September 13, 2018
Sent to me by Jon Alvarez pic.twitter.com/Z1QaExoK4w
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.