റിയോ ഡി ജനീറോ: ബ്രസീലിൽ ജുവൈനൽ ജയിലിലുണ്ടായ കലാപത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ജുവനൈൽ ജയിലിലെ സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അന്തേവാസികൾ കിടക്കക്ക് തീയിടുകയായിരുന്നു. തീ ജയിലിനുള്ളിൽ ആളിപടർന്നതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്.
ബ്രസീലിലെ ഗോയൻസ നഗരത്തിലാണ് ജുവനൈൽ ജയിൽ സ്ഥിതി ചെയ്തിരുന്നത്. 13 മുതൽ 17 വയസ് പ്രായമുള്ളവരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ജയിലിലെ ചില കുട്ടികളെ ഒരു സെല്ലിൽ നിന്ന് മറ്റൊരു സെല്ലിലേക്ക് അധികൃതർ മാറ്റാനൊരുങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ജയിലിൽ 50 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളു. പക്ഷേ 80 മുതൽ 90 കുട്ടികളെ വരെ ഇവിടെ പാർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സെല്ലുകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളെ പാർപ്പിച്ചുരുന്നു. ബ്രസീലിലെ മനുഷ്യാവകാശ കമീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.