പ്രസിഡന്‍റുമാരില്‍ മുന്നില്‍ അബ്രഹാം ലിങ്കന്‍

വാഷിങ്ടണ്‍: യു.എസില്‍ പ്രസിഡന്‍റ് ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍  അബ്രഹാം ലിങ്കന്‍  മികച്ച പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.  ജോര്‍ജ് വാഷിങ്ടണ്‍, ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ്, തിയോഡോര്‍ റൂസ്വെല്‍റ്റ്, ഡൈ്വറ്റ് ഐസനോവര്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. പ്രസിഡന്‍റുമാരെ കുറിച്ച് സി-സ്പാന്‍ നടത്തിയ മൂന്നാമത്തെ സര്‍വേയാണിത്. ചരിത്രപുരുഷന്മാരായ 91 പ്രസിഡന്‍റുമാരില്‍ ബരാക് ഒബാമ 12ാം സ്ഥാനത്തത്തെി. ആദ്യമായാണ് ഒബാമ സര്‍വേയുടെ ഭാഗമാകുന്നത്. ആദ്യത്തെ സര്‍വേയില്‍തന്നെ ഒബാമക്ക് 12ാം സ്ഥാനം ലഭിച്ചത് മികച്ച നേട്ടമാണെന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലത്തൊന്‍ ഏറ്റവും അനുയോജ്യര്‍ ലിങ്കന്‍, വാഷിങ്ടണ്‍, ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് എന്നീ പ്രസിഡന്‍റുമാരാണെന്നും സര്‍വേയുടെ ഉപദേശകസമിതി അംഗമായ സൈറ് സര്‍വകലാശാലയിലെ ചരിത്രകാരന്‍ ഡഗ്ളസ് ബ്രിന്‍ക്ലി അഭിപ്രായപ്പെട്ടു. ജോര്‍ജ് ഡബ്ള്യൂ ബുഷ് സര്‍വേയില്‍ 33ാമതായാണ് എത്തിയത്. യു.എസിന്‍െറ ആദ്യത്തെ പ്രസിഡന്‍റ് ജോര്‍ജ് വാഷിങ്ടണിനോടുള്ള ആദരസൂചകമായാണ് പ്രസിഡന്‍റ് ദിനം ആചരിക്കുന്നത്. എല്ലാം വര്‍ഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണിത്.

Tags:    
News Summary - Abraham Lincoln Voted The Best President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.