വാഷിങ്ടൺ: ഓൺലൈൻ റീട്ടെയ്ലർ ശൃംഖലയായ ആമസോൺ ഡോട്ട് കോമിലെ യു.എസിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വീട്ടിലെ നീരീക്ഷണത്തിലാണ് ജീവനക്കാരനെന്ന് ആമസോൺ അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച ജീവനക്കാരനൊപ്പം ജോലി ചെയ്തവർക്കും മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. വാഷിങ്ടണിലെ നഗരമായ സീറ്റിലിലെ സൗത്ത് ലേക്ക് യൂനിയൻ ഓഫിസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
വൈറസ് ബാധിത പ്രദേശമായ മിലാനിലെ രണ്ടു ജീവനക്കാരോടും ഇറ്റലിയിലെ ജീവനക്കാരോടും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആമസോൺ കമ്പനി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.