ആമസോൺ മഴക്കാടുകളിലെ തീപിടിത്തം; ചാമ്പലാകുന്നത് ലോകത്തിന്‍റെ ശ്വാസകോശം

റിയോ ഡി ജനീറോ: ലോകത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ വൻ തീപിടിത്തത്തിൽ എരിഞ്ഞമരുമ്പോൾ ല ോകത്തിന്‍റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തന്നെ തകിടംമറിയുമോയെന്ന ആശങ്കകൾ ഉയരുകയാണ്. 16 ദിവസമായി തുടരുന്ന കാട്ടുത ീയിൽ ഹെക്ടർ കണക്കിന് വനമാണ് കത്തിച്ചാമ്പലാകുന്നത്. ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും സ്ഥിതിചെയ്യുന്ന ബ്രസീൽ കാട ്ടുതീ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. അതേസമയം, ആമസോണിനെ സംര ക്ഷിക്കാൻ ലോകമെമ്പാടുനിന്നും ആവശ്യമുയർന്നു കഴിഞ്ഞു.

ഏറെ പാരിസ്ഥിതിക പ്രധാന്യമുള്ളവയാണ് ആമസോൺ മഴക്കാടുക ൾ. കേരളത്തിന്‍റെ 138 ഇരട്ടി വലിപ്പത്തിലാണ് ആമസോൺ വ്യാപിച്ചു കിടക്കുന്നത്. ലോകത്തെ ഓക്സിജന്‍റെ 20 ശതമാനവും നിർമിക ്കുന്നത് ആമസോൺ കാടുകളിലാണ്. അതുകൊണ്ടുതന്നെ ഇവയുടെ നാശം വൻ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി ശാസ്ത ്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

16 ദിവസമായി കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. 72,843 ഇടങ്ങളിലാണ് ഈ വർഷം ഇതുവരെ കാട്ടുതീ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഉണ്ടായതിനേക്കാൾ 80 ശതമാനം വർധനവാണ് ഇത്തവണത്തെ അഗ്നിബാധ.

ആമസോൺ മഴക്കാടുകളുടെ നാശം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോളപോരാട്ടത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വൻ തോതിലുള്ള മരങ്ങളുടെയും ജൈവവൈവിധ്യത്തിന്‍റെയും നാശത്തിനപ്പുറം തീപ്പിടിത്തത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് കാരണമാകും. കാട്ടുതീ പുറന്തള്ളുന്ന പുകയും പൊടിപടലവും വിഷവാതകങ്ങളും മറ്റൊരു തലവേദനയുമാകും.

ലോകത്തെ ഉഷ്ണമേഖല വനങ്ങളുടെ 40 ശതമാനവും ആമസോണിലാണ്. 20 ശതമാനം ശുദ്ധജലം ഒഴുകുന്നത് ആമസോൺ നദിയിലൂടെയാണ്. ലോകത്തെ പത്ത് ശതമാനം ജീവിവർഗങ്ങളെയും നാൽപതിനായിരം സസ്യവർഗങ്ങളെയും 3000ത്തോളം ഭക്ഷ്യയോഗ്യമായ പഴവർഗങ്ങളെയും ഉൾക്കൊള്ളുന്ന മേഖലയാണ് ആമസോൺ.

99 ശതമാനം കാട്ടുതീയും മനുഷ്യരുടെ ഇടപെടൽ മൂലമാണെന്ന് ശാസ്ത്രലോകം കുറ്റപ്പെടുത്തുന്നു. കാട്ടിൽ കൃഷി ചെയ്യുന്നവരും മരം കൊള്ളക്കാരും വനം കൈയേറ്റക്കാരുമെല്ലാം അറിഞ്ഞോ അറിയാതെയോ കാട്ടുതീ സൃഷ്ടിക്കുകയാണ്.

ലോകമെമ്പാടുനിന്നും മുറവിളി ഉയർന്നതോടെ തെക്കേ അമേരിക്കൻ രാഷ്ട്രങ്ങൾ കാട്ടുതീ നിയന്ത്രണത്തിലാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഫ്രഞ്ച് പ്രസിഡന്‍റ്് ഇമ്മാനുവേൽ മക്രോൺ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്, ഓസ്കാർ ജേതാവ് ലിയനാർഡോ ഡികാപ്രിയോ തുടങ്ങി നിരവധി പ്രമുഖർ ആമസോണിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ആമസോൺ കാടുകൾ കത്തിയതിനെ തുടർന്ന് പുകയും ചാരവും മൂടിയ ബ്രസീലിലെ സാവോ പോളോ നഗരത്തിന്‍റെ ദൃശ്യം കാട്ടുതീയുടെ പാരിസ്ഥിതിക ആഘാതം വ്യക്തമാക്കുന്നതായിരുന്നു.

പുകയും ചാരവും മൂടി പകൽ സമയത്തും ഇരുണ്ടുകിടക്കുന്ന ബ്രസീലിലെ സാവോ പോളോ നഗരം

Tags:    
News Summary - amazon forest fire -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.