ഷിക്കാഗോ: അമേരിക്കയിൽ റമദാൻ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ കീഴിലുള്ള ഫിഖ്ഹ് കൗൺസിൽ പ്രഖ്യാപിച്ചു. ശാസ്ത്രീയമായ പഠനങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ ചെറിയ പെരുന്നാൾ ജൂൺ 15 (വെള്ളി) ആയിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്ലാമിക സൊസൈറ്റി ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പുറത്തിറക്കിയ പ്രസ്താവനയിൽ കാലിഫോർണിയയിൽ മാസം കണ്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ചന്ദ്രകല ദൃശ്യമാവാനിടയില്ലെന്ന നിഗമനത്തോടെയും സൗദി അറേബ്യയുടെ പ്രഖ്യാപനം പിന്തുടർന്നും ഏതാനും സിറ്റികളിൽ നോമ്പ് തുടങ്ങുന്നത് വ്യാഴാഴ്ച്ചയാണ്. ഒരേ നഗരത്തിലുള്ള വിശ്വാസികൾ അതാതിടത്തെ പള്ളികളെ പിന്തുടരണമെന്നും വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും റമദാൻ മുഴുവൻ ചന്ദ്രകലയെ കുറിച്ച് ചർച്ച ചെയ്യാൻ സമയം ചെലവഴിക്കരുതെന്നും പ്രമുഖ പണ്ഡിതന്മാർ ഉൽബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.