ഓട്ടവ: 37 അംഗ മന്ത്രിസഭയിൽ ഹിന്ദുവനിതയെ ഉൾപ്പെടുത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അ നിത ഇന്ദിര ആനന്ദ് ആണ് മന്ത്രിസഭയിലെ ആദ്യ ഹിന്ദു വനിത മന്ത്രിയായത്. ടൊറേൻറാ യൂനിവേഴ്സിറ്റി നിയമ പ്രഫസറാ യ അനിത ആനന്ദടക്കം മന്ത്രിസഭയിലെ ഏഴംഗങ്ങൾ പുതുമുഖങ്ങളാണ്. അനിതയുടെ മാതാവ് ഡോക്ടർ സരോജ് റാം പഞ്ചാബിലെ അമൃത്സർ സ്വദേശിയായിരുന്നു. പിതാവ് ഡോക്ടർ എസ്.വി. ആനന്ദ് തമിഴ്നാട്ടുകാരനാണ്. ഓക് വിൽ റൈഡിങ്ങിൽനിന്നു ജയിച്ച അനിതക്കാണ് പബ്ലിക് സർവിസസ്, പ്രൊക്യുർമെൻറ് മന്ത്രാലയങ്ങളുടെ ചുമതല.
ഇന്ത്യൻ വംശജരായ നവ്ദീപ് ബെയിൻസ്, ബർദിഷ് ചാഗർ, ഹർജിത് സജ്ജൻ എന്നിവരും മന്ത്രിസഭയിൽ തുടരും. ഹർജിത് സജ്ജൻ പ്രതിരോധ മന്ത്രാലയത്തിലും നവദീപ് ബെയ്ൻസ് ഇന്നവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രാലയത്തിലും തുടരും. ലിബറൽ പാർട്ടി നേതൃത്വം നൽകുന്ന ന്യൂനപക്ഷ സർക്കാറിെൻറ ഭരണത്തലവനായി ബുധനാഴ്ചയാണ് ട്രൂഡോ സത്യപ്രതിജ്ഞ ചെയ്തത്.
വിദേശകാര്യമന്ത്രിയായിരുന്ന ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ഉപപ്രധാനമന്ത്രിയായും നിയമിച്ചു. 13 വർഷത്തിനു ശേഷമാണ് കാനഡയിൽ ഉപപ്രധാനമന്ത്രി നിയമനം. പോൾ മാർട്ടിൻ പ്രധാനമന്ത്രിയായിരിക്കെ ആൻ മക് ലെലാൻ ഉപപ്രധാനമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.