മഹാരാഷ്ട്രയില്‍ കടുവയെ വെടിവെച്ചു കൊന്നതില്‍ കാലിഫോര്‍ണിയയില്‍ പ്രതിഷേധം

കാലിഫോര്‍ണിയ: മഹാരാഷ്ട്രയിൽ ആറു വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അവനി എന്ന പെൺകടുവയെ വെടിവച്ചു കൊന്നതില്‍ കാലിഫോര്‍ണിയയിൽ പ്രതിേഷധം. സാന്‍ഹൊസെയില്‍ ഇരുപതിലധികം വരുന്ന മൃഗസ്‌നേഹികളായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പ്ലാക്കാര്‍ഡുകള്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും സന്റാനറൊയില്‍ ഒത്ത് ചേര്‍ന്ന് പ്രതിേഷധിച്ചു.

മൃഗങ്ങള്‍ക്കും ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. മയക്കു മരുന്നു വെടിവച്ചു പുലിയെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അതു കാറ്റില്‍ പറത്തിയാണ് പുലിയെ കൊന്നതെന്ന് മൃഗസ്‌നേഹികളും വക്താവും പറഞ്ഞു. പ്രതിഷേധത്തിന് ഇന്ദിരാ അയ്യര്‍, സീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വിഭാഗമാണ് കടുവകൾ. ലോകത്താകമാനം ജീവിച്ചിരിക്കുന്ന 3,500 പുലികളില്‍ 2,200 എണ്ണം ഇന്ത്യയിലാണ്. കടുവയെ കൊന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ 32 നഗരങ്ങളിൽ പ്രകടനങ്ങള്‍ നടന്നിരുന്നു. നരഭോജിയായ ഈ കടുവ 13 പേരെയെങ്കിലും കൊന്നിട്ടുണ്ടാകുമെന്നാണ് പ്രാദേശിക അന്വേഷണത്തില്‍ നിന്നും തെളിഞ്ഞിട്ടുള്ളത്.

Tags:    
News Summary - avani tiger protests in california- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.