റിയോ െഡ ജനീറോ: ആ കാഴ്ച കണ്ട് കണ്ണുമിഴിച്ചിരിക്കുകയാണ് ലോകം. ജനിച്ച ഉടൻ നഴ്സിെൻറ ൈകയിൽ തൂങ്ങി കാലടികൾവെച്ച് മുന്നോട്ടായുന്ന ചോരപ്പൈതലിെൻറ വിഡിയോയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ബ്രസീലിലെ ഒരു മെറ്റേണിറ്റി ആശുപത്രിയിൽ ജനിച്ചുവെന്ന് കരുതുന്ന പെൺകുഞ്ഞാണ് പതിവിനു വിപരീതമായി നടക്കാൻ ‘ധിറുതി’ കാണിച്ചത്.
ഇൗ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതരും. ഇതുവരെയുള്ള അവരുടെ അനുഭവലോകത്തെതന്നെ മാറ്റിമറിച്ചിരിക്കുകയാണ് ഇൗ പെൺകുഞ്ഞ്. നഴ്സ് കുഞ്ഞിനെ കുളിപ്പിക്കാനായി എടുത്തപ്പോഴാണ് സംഭവം. കുഞ്ഞ് നടന്നുവെന്നത് അവർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഞ്ഞിെൻറ നെഞ്ചിനോട് നഴ്സിെൻറ ഒരു കൈ ചുറ്റിപ്പിടിച്ചിരിക്കുന്നതും കുഞ്ഞ് സ്വയം കാൽ പൊക്കി നടക്കാനായുന്നതും ചിത്രത്തിൽ വ്യക്തമായി കാണാം. ഇതു കണ്ട നഴ്സ് അദ്ഭുതപരതന്ത്രയായി ദൈവത്തെ വിളിക്കുന്നതും ഇതോടെ റൂമിലുള്ള മറ്റൊരാൾ ഇൗ ദൃശ്യം പകർത്താൻ തിരക്കുകൂട്ടുന്നതും കേൾക്കാം. കാഴ്ച കാണാൻ മറ്റുള്ളവരെ ആർത്തുവിളിക്കുന്നുമുണ്ട് അവർ.
വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ അപ്േലാഡ് ചെയ്ത വിഡിയോ ഇതിനകം വൻ ഹിറ്റായിക്കഴിഞ്ഞു. ഇതോടെ അദ്ഭുത ശിശു എന്ന പേരും കുഞ്ഞിന് വീണു. അതേസമയം, സംഭവം നടന്ന കൃത്യമായ സ്ഥലമോ ആരുടെ കുഞ്ഞാണെന്നോ വ്യക്തമല്ല. എന്നാൽ, നഴ്സിെൻറ വസ്ത്രത്തിലെ ചിഹ്നത്തിൽനിന്ന് മനസ്സിലാവുന്നത് ഇത് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ സംസ്ഥാനത്തെ സാന്താക്രൂസ് ആശുപത്രിയാണെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.