റിയോ ഡി ജനീറോ: കോവിഡ് മഹാമാരിയുടെ ഭീതിയൊഴിയാത്ത ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാ രോയുടെ നാടകീയമായ നടപടികൾ തുടരുന്നു. ഏറ്റവും ഒടുവിൽ സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് വീട്ടിലിരിക്കാനും ആ വശ്യപ്പെട്ട ആരോഗ്യമന്ത്രിയെ പുറത്താക്കിയിരിക്കുകയാണ് ബൊൽസൊനാരോ.
പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ന ോട്ടീസ് ബൊൽസൊനാരോ തനിക്ക് കൈമാറിയതായി ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മാൻഡെറ്റ ട്വിറ്ററിലൂടെയാണ് അറിയിച്ചത് . കഴിഞ്ഞ രണ്ടാഴ്‌ചയായി ആരോഗ്യമന്ത്രിയും പ്രസിഡൻറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായിരുന്നു.
ബ്രസീ ലിൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആളുകൾ വീടുകൾക്കുള്ളിൽ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞിരുന്നു ഡോക്ടർ കൂടിയായ ലൂയിസ് ഹെൻറിക് മാൻഡെറ്റ. ഇതിനെ ബൊൽസൊനാരോ പരസ്യമായി വിമർശിച്ചിരുന്നു. കോവിഡ് ഒരു ചെറിയ പനിയാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന നിയന്ത്രണങ്ങളും മുൻകരുതലുകളും സ്വീകരിക്കാൻ ജനങ്ങളോട് നിരന്തരം നിർദേശിക്കുകയാണുണ്ടായത്. പ്രാദേശിക ഭരണകൂടങ്ങൾ ലോക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചതിനെയും മാൻഡെറ്റ അഭിനന്ദിച്ചിരുന്നു. എന്നാൽ, ബൊൽസൊനാരോ ഇതിനെ നിശിതമായി വിമർശിക്കുകയാണുണ്ടായത്.
എെൻറ കൂടെ ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. എനിക്ക് പകരക്കാരനായി ആരോഗ്യമന്ത്രിയാവുന്നയാൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും ലൂയിസ് ഹെൻറിക് മാൻഡെറ്റ ട്വീറ്റ് ചെയ്തു.
മാൻഡെറ്റയെ പുറത്താക്കിയ വാർത്തയറിഞ്ഞ ബ്രസീലുകാർ വീടിെൻറ ബാൽക്കണികളിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടി പ്രതിഷേധിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് ബൊൽസൊനാരോയുടെ നടപടികൾക്കെതിരെ ബ്രസീലുകാർ പ്രതിഷേധിക്കുന്നത് ഇങ്ങനെയാണ്.
കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ ജനകീയനായ മാൻഡെറ്റയുടെ അഭാവത്തിൽ രാജ്യം എങ്ങനെയാണ് ഇൗ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുകയെന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് മരണങ്ങൾ അടക്കം ഇതുവരെ 1,952 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. 30,891 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.